വിസരണം(Scattering)

Scattering: വളരെ ചെറിയ തടസ്സങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസമാണ് വിസരണം. 
       *  അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. 
Examples: 
       1. ഒരു മരത്തിന്റെ തണലിൽ ഇരുന്ന് പുസ്തകം വായിക്കാൻ കഴിയുന്നത് അന്തരീക്ഷത്തിലെ വിസരിത പ്രകാശം മൂലമാണ്. 

      2.ആകാശനീലിമ
            തരംഗദൈർഘ്യം കൂടിയ നിറങ്ങൾക്ക് വിസരണം കുറവായിരിക്കും. എന്നാൽ തരംഗദൈർഘ്യം കുറയുന്നതിനനുസരിച്ച് വിസരണത്തിന്റെ തോതും വർദ്ധിക്കുന്നു. ആകാശത്തിന്റെ നീലനിറത്തിനു കാരണവും ഈ പ്രതിഭാസമാണ്. തരംഗദൈർഘ്യം കുറഞ്ഞ നീല പകൽസമയത്ത് കൂടുതൽ വിസരണം ചെയ്യപ്പെടുകയും ആ വിസരിതപ്രകാശം കൂടുതലായി നമ്മുടെ കണ്ണിലെത്തുകയും ചെയ്യുന്നു. ഇതാണ് ആകാശനീലിമയ്ക്കുള്ള കാരണം.
         3 .പ്രഭാതത്തിലും സന്ധ്യാ സമയത്തുമുള്ള  ആകാശം ചുവപ്പു നിറം
     സന്ധ്യാസമയത്തും പ്രഭാതത്തിലും സൂര്യരശ്മികൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. തരംഗദൈർഘ്യം കുറഞ്ഞ നീലപോലെയുള്ള നിറങ്ങൾ അന്തരീക്ഷത്തിൽ വിസരിച്ച് നഷ്ടപ്പെടുന്നു. എന്നാൽ തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് , മഞ്ഞ തുടങ്ങിയ നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കുന്നുമില്ല. ഇതു കൊണ്ടു തന്നെ നമ്മുടെ കണ്ണിലെത്തുന്ന രശ്മികളിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ കൂടുതലായി കാണപ്പെടുകയും ചെയ്യും.


പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം റെയ്‌ലീ വിസരണം (Rayleigh scattering)എന്നറിയപ്പെടുന്നു. 

Comments

Popular posts from this blog

Kerala Renaissance leaders QA-3

30 GK Questions|| Kerala PSC (1984 to 2020) part 3

Language Proficiency : Malayalam || Chapter 1 : നോവലുകൾ|| Part 1