കേരളത്തിലെ ആദിമനിവാസി ഉൽവൽഭവം

ആരാണ് കേരളത്തിലെ ആദിമനിവാസികൾ?
ആരാണ് കേരളത്തിലെ ആദിമ നിവാസികൾ അടിസ്ഥാനപരമായ ഈ ചോദ്യത്തിന് ഉത്തരം ഇനിയും കണ്ടുപിടിക്കേതുണ്ട്. നരവർഗ്ഗ വിഭാഗങ്ങളുടെ കാര്യത്തിൽ കേരളം ഒരു ചെറിയ ഇന്ത്യ തന്നെയാണ്. തലമുറകളിലൂടെയുള്ള കേരളീയ ജനങ്ങളുടെ വർഗ സംഘലനത്തെക്കുറിച്ച് നരവംശ സംസ്കാര ശാസ്ത്രജ്ഞന്മാർ പഠനം നടത്തുകയും ഊഹാധിഷ്ഠിതമാണെങ്കിലും കൗതുകകരമായ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
കേരളം ആദ്യകാലത്ത് ഒരുവന്‍കരയുടെ ഭാഗമായിരുന്നു. തൊട്ടടുത്ത സിലോണുമായും, ആഫ്രിക്കയുമായി പോലും കരമാര്‍ഗ്ഗം ബന്ധപ്പെടുവാന്‍ കഴിയുമായിരുന്നുവെന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്ത് സമുദ്രത്തിനടിയില്‍ സിലോണും തമിഴ്‌നാടുമായി ബന്ധിപ്പിച്ചിരുന്ന വഴികണ്ടെത്തി യത്. വിന്‍ ഡ്യൂറാന്റ് എന്ന ശാസ്ത്രകാരന്റെ സിദ്ധാന്തപ്രകാരം ഇന്ത്യയിലുണ്ടായ ഹിമപ്രളയത്തില്‍പ്പെട്ട് വന്‍കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന അനുമാനത്തിന് ഇവിടെ ഏറെ പ്രസക്തിയേറുന്നു.
പൊതുവേ ദക്ഷിണേന്ത്യയിലെന്നപോലെ തന്നെ കേരളത്തിലെയും ആദിമ വർഗ്ഗക്കാർ നെഗ്രിറ്റോ വംശജരാണെന്ന് പറയപ്പെടുന്നു. ഇന്നും കേരളത്തിലെ വനപ്രദേശങ്ങളിൽ വസിക്കുന്ന കാടർ, കാണിക്കാർ, മലമ്പണ്ടാരങ്ങൾ, മുതുവന്മാർ, ഉള്ളാടന്മാർ ഊരാളിമാർ പണിയൻമാർ തുടങ്ങിയ ഗിരിവർഗക്കാർ നെഗ്രിറ്റോ വിഭാഗത്തിൽപ്പെട്ടവരാണ്. ഈ വർഗ്ഗക്കാരിൽ അധികം പേരും ചുരുണ്ട മുടിയും കറുത്ത തൊലിയും വട്ടത്തലയും വീതിയേറിയ മൂക്കുമാണുള്ളത്. ഇവർ തലയിൽ ചീപ്പും അണിഞ്ഞിരുന്നു. ഇവയെല്ലാം ഇവർക്കും ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഉള്ള ഇതേ വർഗ്ഗക്കാർക്കും തുല്യമാണ്. നീണ്ട തലയും പരന്ന മൂക്കും ഇരുണ്ട തൊലിയുമുള്ള ആസ്ട്രലോയിഡുകൾ നെഗ്രിറ്റോകളുടെ സ്ഥാനം അപഹരിച്ചിരിക്കണം. ഇരുളർ, കുറിച്ചിയർ, കരിമ്പാലന്മാർ, മലയരയൻമാർ, മലവേടന്മാർ, തുടങ്ങിയവർ ഈ വർഗ്ഗത്തിൽ പ്പെട്ടവരാണ്. ഇവരെ തള്ളിമാറ്റിക്കൊണ്ട് കടന്നുവന്ന മെഡിറ്റേറിയൻ വർഗ്ഗക്കാരാണ് ദക്ഷിണേന്ത്യയിലെ ദ്രാവിഡ വർഗ്ഗത്തിന്റെ പ്രധാന ഘടകം എന്ന് വിശ്വസിക്കപ്പെടുന്നു. ഇവർ ഗ്രീക്കുകാരുടെ ആക്രമണത്താൽ മെഡിറ്റേറിയൻ പ്രദേശങ്ങളിലെ തങ്ങളുടെ ആദിമസങ്കേതം കൈവെടിഞ്ഞ് മൂന്നു സംഘങ്ങളായി ഒന്നിനുപിറകെ ഒന്നായി ഇന്ത്യയിലേക്ക് വന്നു എന്നതാണ് പൊതുവേയുള്ള അഭിപ്രായം. ഒരു സംഘം തെക്കേ ഇന്ത്യയിലും മറ്റൊരു സംഘം പടിഞ്ഞാറൻ ഇന്ത്യയിലും മൂന്നാമത്തേത് ഉത്തരേന്ത്യയിൽ സിന്ധു തീരത്തും ആ വാസമുറപ്പിച്ചു. ഈ മെഡിറ്റേറിയൻ ജനങ്ങളാണ് യഥാർത്ഥത്തിൽ ദക്ഷിണ ഇന്ത്യയിലെ ദ്രാവിഡസംസ്കാരത്തിന്റെ സംവിധായകരെന്നു വിശ്വസിക്കപ്പെടുന്നു. സിന്ധുനദീതടം താവളമാക്കിയവർ സമാന്തരമായി സൈന്ധവ സംസ്കാരത്തിനു രൂപം നൽകി.
നരവംശത്തിന്റെ പിള്ളത്തൊട്ടിലായി കരുതിയിരുന്ന ലെമൂറിയ (LEMURIA) അല്ലെങ്കില്‍ ഗോണ്ട്‌വാന (GONDUVANA) ഭൂഖണ്ഡത്തിന്റെ ഭാഗമാണ് കേരളമെന്ന് പറയപ്പെടുന്നുണ്ട്. ലെമൂറിയ ഹിമപ്രവാഹത്തില്‍പ്പെട്ട് സമുദ്രതലത്തില്‍ മുങ്ങിപ്പോയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ പരിവേഷണം നടത്തിയ പരിവേഷകര്‍ അത്തരമൊരു ഭൂഖണ്ഡത്തെക്കുറിച്ചുള്ള തെളിവുകള്‍ തരുന്നുണ്ട്. ഈ ഭാഗത്തുനിന്നാണ് ദക്ഷിണേന്ത്യയില്‍ ജനവാസം ഉണ്ടായതെന്നാണ് സുവോളജിക്കല്‍ സര്‍വ്വേയും, ജിയോളജിക്കല്‍ സര്‍വ്വേയും ഒന്നുപോലെ അഭിപ്രായ പ്പെടുന്നത്. അങ്ങനെയാവണം മദ്ധ്യശിലായുഗ കാലത്തെങ്ങോ കേരളക്കര യില്‍ മനുഷ്യവാസമുണ്ടായത്. ഇങ്ങനെ ഉത്ഭവിച്ച മനുഷ്യരെ ആദിമനിവാസികള്‍ (ആദിദ്രാവിഡര്‍) എന്നു പറഞ്ഞുവന്നു. ഈ ആദിമനിവാസികള്‍ നെഗ്രിറ്റോയിഡ് (NEGRITO) എന്ന മനുഷ്യവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നവരാണെന്നാണ് പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ആദിമനിവാസികളെക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ കാടര്‍, പണിയര്‍, കാണിക്കാര്‍, മുതുവാന്മാര്‍, ഉള്ളാടര്‍, പുലയര്‍, പറയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാര്‍ ഈ നെഗ്രിറ്റോ വംശത്തിന്റെ കലര്‍പ്പാണെന്നുപറയുന്നു.
ഉത്തരേന്ത്യയിൽ ആര്യാധിനിവേശം ഉണ്ടായപ്പോൾ സിന്ധൂതീരത്തിലെ ദ്രാവിഡ ജനങ്ങൾ അവിടം വിടുകയും തെക്കേ ഇന്ത്യയിലെ സ്വവർഗ്ഗക്കാരോട് ചേരുകയുമുണ്ടായി. നായന്മാർ, വെള്ളാളന്മാർ, ഈഴവർ തുടങ്ങിയവർ കേരളീയ ജനതയിലെ ദ്രാവിഡ വർഗ്ഗത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നു. പുലയർ, പറയർ, കുറവർ തുടങ്ങിയ പട്ടികജാതിക്കാരും ഇക്കൂട്ടത്തിൽപ്പെടും. ക്രിസ്തുവർഷാരംഭത്തിന് രണ്ടു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിലെത്തിത്തുടങ്ങിയ ആര്യന്മാർ കേരളത്തിലെ ഇന്നത്തെ ജനസംഖ്യയുടെ വർഗ്ഗ ഘടന പൂർണമാക്കി. കേരളത്തിൽ ഒടുക്കം വന്ന ആര്യന്മാരാണ് നമ്പൂതിരി ബ്രാഹ്മണർ. ഇന്ന് കേരളത്തിലെ വനങ്ങളിൽ അഭയം തേടിയിരിക്കുന്ന ഗിരിവർഗ്ഗക്കാരുടെയും സമതലങ്ങളിൽ കഴിയുന്ന ചില പട്ടികജാതിക്കാരുടെയും പൂർവ്വികരായിരുന്നു ഈ ഭൂമിയിലെ ആദിമനിവാസികൾ എന്ന് കേരളത്തെ കുറിച്ചുള്ള പഠനം തെളിയിക്കുന്നു.
ദ്രാവിഡര്‍ കേരളക്കരയില്‍ എത്തുന്നതിനുമുന്‍പ് നാഗരികതയില്‍ മുന്നേറിയിരുന്ന ഒരു സംസ്‌ക്കാരം നിലനിന്നിരുന്നുവെന്ന് കേരളത്തില്‍ അവിടവിടെ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പുരാതന ശിലായുഗാ വശിഷ്ടങ്ങള്‍ തെളിയവുനല്‍കുന്നുണ്ട്. പക്ഷെ അവശിഷ്ട വിശകലനം നടത്തുന്നവര്‍ ആ കാലത്ത് ജീവിച്ചിരുന്ന ജനങ്ങളെ സംബന്ധിച്ചുള്ള അറിവുകള്‍ വ്യക്തമാക്കുന്നില്ലായെന്നത് ദുരൂഹത ഉയര്‍ത്തുന്നു.

Comments

Popular posts from this blog

50 Question Tag Excerise

Kerala Renaissance leaders QA-3

Western Ghat