അമേരിക്കൻ സാതന്ത്ര്യ സമരം
അമേരിക്കൻ സ്വാതന്ത്ര്യസമരം
ഇംഗ്ലണ്ടിന്റെ കോളനിവാഴ്ചയ്ക്കെതിരെ വടക്കേ അമേരിക്കയിലെ കോളനിവാസികൾ നടത്തിയ പോരാട്ടമാണ് അമേരിക്കൻ വിപ്ലവം. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയിൽ പതിമ്മൂന്ന് കോളനികൾ സ്ഥാപിച്ചു. കോളനികൾ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയായും ഇംഗ്ലണ്ട് കണക്കാക്കി. ഇംഗ്ലണ്ടിന്റെ താത്പര്യസംരക്ഷണത്തിനായി കോളനികളിൽ നടപ്പിലാക്കിയ നയം മെർക്കന്റലിസം എന്നറിയപ്പെടുന്നു. ഈ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 'നാവിഗേഷൻ നിയമങ്ങൾ' അനുസരിച്ച് കോളനികളിൽനിന്നോ കോളനികളിലേക്കോ ചരക്കുകൾ കൊണ്ടുപോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമിച്ച കപ്പലുകളിലോ ആയിരിക്കണം. 1764-ലെ പഞ്ചസാരനിയമം (Sugar Act) കോളനിവാസികളെ ക്ഷുഭിതരാക്കി. 1765-ലെ സ്റ്റാമ്പ് നിയമം വമ്പിച്ച പ്രതിഷേധപ്രകടനങ്ങൾക്ക് കാരണമായി. ജനങ്ങൾ സ്റ്റാമ്പുകൾ വാങ്ങി തീയിട്ടു.ജെയിംസ് ഓട്ടിസ് രൂപംനൽകിയ 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' (No Taxation without Representation) എന്ന ഉജ്ജ്വലമായ മുദ്രാവാക്യം പ്രതിനിധികളെ അയയ്ക്കുവാൻ അനുവദിക്കാത്ത കാലത്തോളം പാർലമെന്റിന് കോളനികളുടെ മേൽ നികുതി ചുമത്താൻ അവകാശമില്ലെന്ന ശക്തമായ താക്കീതായിരുന്നു. ഒടുവിൽ സ്റ്റാമ്പ് നികുതി റദ്ദാക്കി.
1767-ൽ ഇംഗ്ലണ്ട് കോളനികൾ ഇറക്കുമതിചെയ്യുന്ന കടലാസ്, തേയില, ഗ്ലാസ് എന്നിവയ്ക്ക് ഉയർന്ന നികുതി ചുമത്തിയതോടെ കോളനികൾ വീണ്ടും കലാപത്തിനൊരുങ്ങി.
ബോസ്റ്റൺ കൂട്ടക്കൊല: 1770 മാർച്ചിൽ ഒരു വലിയ ജനക്കൂട്ടം ബോസ്റ്റണിൽ താവളമുറപ്പിച്ച ബ്രിട്ടീഷ് പട്ടാളക്കാരെ നേരിട്ടു. പട്ടാളം ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. ഈ സംഭവം ബോസ്റ്റൺ കൂട്ടക്കൊല എന്നറിയപ്പെടുന്നു.
ബോസ്റ്റൺ ടീപാർട്ടി: 1773-ൽ ബ്രിട്ടീഷ് പാർലമെന്റ് തേയിലനികുതി നിയമം പാസാക്കി. കോളനികളും ഇംഗ്ലണ്ടുമായി നേരിട്ടുള്ള യുദ്ധത്തിന് കാരണം ഈ നികുതിയായിരുന്നു. കമ്പനിയുടെ കെട്ടിക്കിടക്കുന്ന തേയില കയറ്റിയ കപ്പലുകൾ 1773 ഡിസംബറിൽ ബോസ്റ്റൺ തുറമുഖത്തെത്തി. കലാപകാരികൾ തേയില ഇറക്കുവാൻ അനുവദിച്ചില്ല. ഇറക്കാതെ തിരിച്ചുപോകാൻ ഗവർണറും തയ്യാറായില്ല. പ്രസിദ്ധമായ ബോസ്റ്റൺ ടീ പാർട്ടി ഈ പ്രശ്നം രമ്യമായി പരിഹരിച്ചു. ജനക്കൂട്ടം കപ്പലുകളിൽ കയറി തേയിലപ്പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു. ഈ സംഭവമാണ് 'ബോസ്റ്റൺ ടീപാർട്ടി' അഥവാ 'ബോസ്റ്റൺ തേയില സത്കാരം'.

ഒടുവിൽസ്വാതന്ത്ര്യ പ്രഖ്യാപനം!
1776 ജൂലായ് നാലിന് അമേരിക്കൻ കോൺഗ്രസ് ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. മനുഷ്യസമത്വത്തിലും ജനാധിപത്യത്തിലും വിശ്വാസമർപ്പിക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപനം എല്ലാ മനുഷ്യരും സമന്മാരാണെന്നും അവർക്ക് അഭേദ്യങ്ങളായ ചില അവകാശങ്ങളുണ്ടെന്നും ഭരിക്കുന്നവർ ഭരിക്കപ്പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് വേണ്ടതെന്നും അധികാരികളെ ഓർമപ്പെടുത്തി.

അമേരിക്കൻ സ്വതന്ത്യ പ്രഖ്യാപനത്തിന്റെ ഒരു ഭാഗം എല്ല മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.....
തയ്യറാക്കിയത് തോമസ് ജെഫേഴ്സൺ ,ബെഞ്ചമിൻ ഫ്രാങ്ക്ളിളി എന്നിവരാണ്.
ജോൺ ലോക് : മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട് .അതിനെ ഹനിക്കാൻ ഒരു ഗവർമെന്റിനും അവകാശമില്ല.
തോമസ് പെയിൻ: എതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങിക്കഴിയണമെന്ന് യുക്തിക്ക് നിരക്കുന്നതല്ല.
Comments
Post a Comment