അമേരിക്കൻ സാതന്ത്ര്യ സമരം
അമേരിക്കൻ സ്വാതന്ത്ര്യസമരം ഇംഗ്ലണ്ടിന്റെ കോളനിവാഴ്ചയ്ക്കെതിരെ വടക്കേ അമേരിക്കയിലെ കോളനിവാസികൾ നടത്തിയ പോരാട്ടമാണ് അമേരിക്കൻ വിപ്ലവം. പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയിൽ പതിമ്മൂന്ന് കോളനികൾ സ്ഥാപിച്ചു. കോളനികൾ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയായും ഇംഗ്ലണ്ട് കണക്കാക്കി. ഇംഗ്ലണ്ടിന്റെ താത്പര്യസംരക്ഷണത്തിനായി കോളനികളിൽ നടപ്പിലാക്കിയ നയം മെർക്കന്റലിസം എന്നറിയപ്പെടുന്നു. ഈ നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 'നാവിഗേഷൻ നിയമങ്ങൾ' അനുസരിച്ച് കോളനികളിൽനിന്നോ കോളനികളിലേക്കോ ചരക്കുകൾ കൊണ്ടുപോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമിച്ച കപ്പലുകളിലോ ആയിരിക്കണം. 1764-ലെ പഞ്ചസാരനിയമം (Sugar Act) കോളനിവാസികളെ ക്ഷുഭിതരാക്കി. 1765-ലെ സ്റ്റാമ്പ് നിയമം വമ്പിച്ച പ്രതിഷേധപ്രകടനങ്ങൾക്ക് കാരണമായി. ജനങ്ങൾ സ്റ്റാമ്പുകൾ വാങ്ങി തീയിട്ടു.ജെയിംസ് ഓട്ടിസ് രൂപംനൽകിയ 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' (No Taxation without Representation) എന്ന ഉജ്ജ്വലമായ മുദ്രാവാക്യം പ്രതിനിധികളെ അയയ്ക്കുവാൻ അനുവദിക്കാത്ത കാലത്തോളം പാർലമെന്റിന് കോളനികളു...